29 April, 2022 06:09:40 PM
'ഒരു ചുംബനത്തിനായി വിജയ് ബാബു കെഞ്ചി': വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവില്‍നിന്നു മോശം അനുഭവമുണ്ടായെന്നു വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത്. "വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി അനുഭവം പങ്കുവച്ചത്.
2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവർ പറയുന്നു. തുടർന്നുണ്ടായ മോശം അനുഭവവുമാണ് യുവതി കുറിച്ചത്. സംസാരത്തിനിടെ അയാൾ മദ്യപിക്കുകയും തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് അവർ പറയുന്നു.
താൻ മദ്യം നിരസിച്ചു ജോലി തുടർന്നു. പെട്ടെന്നു വിജയ് ബാബു തന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു. ഭാഗ്യവശാൽ, തന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നുവെന്നും താൻ ചാടി പുറകോട്ടേക്ക് മാറി അവനിൽനിന്ന് അകലം പാലിച്ചുവെന്നും അവർ എഴുതി.
താൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോൾ വീണ്ടും തന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു താൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർഥിച്ചു. പേടിച്ചു താൻ സമ്മതിച്ചു. ചില ഒഴികഴിവുകൾ പറഞ്ഞു പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും യുവതി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം