24 April, 2022 07:45:14 AM


പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു നേ​ടു​ന്ന ഡി​ഗ്രി​ക​ൾക്ക് അംഗീകാരമില്ലെന്ന് യുജിസി



ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽനി​ന്നു നേ​ടു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും ഇ​ന്ത്യ​യി​ൽ തു​ട​ർ​പ​ഠ​ന​വും ജോ​ലി​യും സാ​ധ്യ​മ​ല്ലെ​ന്ന് യു​ജി​സി​യും ദേ​ശീ​യ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ​മി​തി​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു നേ​ടു​ന്ന ഡി​ഗ്രി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ തു​ട​ർ​പ​ഠ​നം, ജോ​ലി എ​ന്നി​വ സാ​ധ്യ​മ​ല്ല. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു ഡി​ഗ്രി സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും ഇ​ന്ത്യ​ൻ പൗ​ര​ത്വം സ്വ​ന്ത​മാ​ക്കി​യാ​ൽ ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K