22 April, 2022 03:28:04 PM
ഭാര്യയെ ഗർഭം ധരിപ്പിക്കാൻ തടവുപുള്ളിക്ക് പരോൾ അനുവദിച്ച് ഹൈകോടതി
ജയ്പുർ: ഭാര്യയെ ഗർഭം ധരിപ്പിക്കുന്നതിന് ഹൈക്കോടതി തടവുപുള്ളിക്ക് പരോൾ അനുവദിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടേതാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. 34 വയസുകാരനായ നന്ദ് ലാലിനാണ് കോടതി 15 ദിവസത്തെ പരോൾ അനുവദിച്ച് നൽകിയത്. "സന്താനാവകാശം" നൽകാൻ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ രേഖയാണ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ സന്ദീപ് മേത്ത, ഫർജന്ദ് അലി എന്നിവരങ്ങിയ ബെഞ്ചാണ് പരോൾ അനുവദിച്ചത്. തടവുപുള്ളിയുടെ ജീവിത പങ്കാളി നിരപരാധിയാണെന്നും ഭർത്താവ് ജയിലിലായ കാരണത്താൽ അവരുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിക്കുന്നുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വിധി പറഞ്ഞത്.