20 April, 2022 05:19:12 AM
കോവിഡ് പിടിമുറുക്കി; ചൈനീസ് നഗരമായ ഷാംഗ്ഹായിയിൽ മരണം കൂടുന്നു
ബെയ്ജിംഗ്: കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനീസ് നഗരമായ ഷാംഗ്ഹായിയിൽ കോവിഡ് മരണം കൂടുന്നു. തിങ്കളാഴ്ച ഏഴു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആശങ്ക കുത്തനെ ഉയർന്നു. മരിച്ചവരൊക്കെയും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോർട്ട്.
ഒമിക്രോണിന്റെ പുതിയ വകഭേദം സൃഷ്ടിച്ച കോവിഡ് തരംഗം നിമിത്തം കടുത്ത നിയന്ത്രണങ്ങളാണ് ഷാംഗ്ഹായിയിൽ നഗരത്തിൽ. ചൈനയിലെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനവും ഷാംഗ്ഹായ് നഗരത്തിൽ നിന്നാണ്. ജിലിൻ പ്രവിശ്യയിലും വൈറസ് ബാധ വ്യാപകമാണ്. നിലവിൽ ചൈനയിൽ 30,384 പേരാണ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ളത്.