11 April, 2022 08:19:30 PM


ഷഹ്ബാ​സ് ഷ​രീ​ഫ് പാ​ക്കി​സ്ഥാന്റെ പുതിയ പ്ര​ധാ​ന​മ​ന്ത്രി: സത്യപ്രതിജ്ഞ ഇന്ന്



ഇസ്ലാമാബാദ് : ഷഹ്ബാ​സ് ഷ​രീ​ഫി​നെ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​ക്കി​സ്ഥാ​നി​ൽ ഇ​മ്രാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഷ​ഹ്ബാ​സ് അ​ധി​കാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ന്ന് രാ​ത്രി 8.30ന് ​ഷ​ഹ്ബാ​സ് ഷ​രീ​ഫ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഷ​ഹ്ബാ​സ്.

342 അം​ഗ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ 174 പേ​ർ ഷ​ഹ്ബാ​സി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​മ്രാ​ൻ അ​നു​കൂ​ലി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ഇ​ന്നു പ്ര​ത്യേ​ക സ​ഭാ​സ​മ്മേ​ള​നം ചേ​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ടു​ത്ത ഓ​ഗ​സ്റ്റ് വ​രെ​യാ​ണു പാ​ർ​ല​മെ​ന്‍റി​ന്‍റെ കാ​ലാ​വ​ധി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ലൂ​ടെ ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​ർ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ഷ​ഹ്ബാ​സ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K