04 April, 2022 07:46:33 PM


കത്തോലിക്കാ പെണ്‍കുട്ടികളെ അറബ് രാജ്യങ്ങളില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു - പി സി ജോര്‍ജ്



കോട്ടയം: കേരളത്തില്‍നിന്ന് കത്തോലിക്കാ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ തട്ടിക്കൊണ്ടുപോയി അറേബ്യന്‍ രാജ്യങ്ങളില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയാണെന്ന് പി സി ജോര്‍ജ്. ലൗ ജിഹാദിലൂടെ പോയ ഒരു പെണ്‍കുട്ടി തന്നെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തെള്ളകം പുഷ്പഗിരി പള്ളിയില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് അതിരമ്പുഴ ഫൊറോന പ്രവര്‍ത്തനസമ്മേളനത്തിലാണ് പിസി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശമുണ്ടായത്. 


സെക്രട്ടേറിയേറ്റില്‍ പോയാന്‍ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനിയെ പോലും കാണാനില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങളെ എല്ലാ മേഖലയിലും അവഗണിക്കുകയാണ്. കത്തോലിക്കാ കുടുംബത്തിലെ പെണ്‍കുട്ടികളെ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ സഭക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കത്തോലിക്കരുടെ എണ്ണം 25 ശതമാനം ഉണ്ടായിരുന്നപ്പോള്‍ മുസ്ലീം 16 ശതമാനമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കത്തോലിക്കര്‍ 14 ശതമാനവും മുസ്ലിം 32 ശതമാനവുമായി. കത്തോലിക്കര്‍ എണ്ണത്തില്‍ കുറയുമ്പോള്‍ മുസ്ലിമുകളുടെ എണ്ണം കൂടുന്നു. 4 കുട്ടികള്‍ എങ്കിലും കത്തോലിക്കര്‍ക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K