01 April, 2022 06:56:49 PM
ഭക്ഷണം കഴിക്കാനൊരുങ്ങവെ പ്ലേറ്റിലെ മീന്‍ വാ പൊളിച്ച് ചോപ്സ്റ്റികില്‍ കടന്നുപിടിച്ചു
ടോക്കിയോ: നല്ല തിരക്കുള്ള ഭക്ഷണശാലയില്‍ ഒരു മീൻ വിഭവം ഓർഡർ ചെയ്ത ഉപഭോക്താവിന് കാത്തിരിപ്പിനൊടുവിൽ നൂഡിൽസും പച്ചിലകളും മീനും കൃത്യമായി ഭംഗിയിൽ പ്ലെയിറ്റില്‍ അടുക്കി വച്ചുള്ള ഭക്ഷണമെത്തി. വിശപ്പിന്‍റെ വിളിയിൽ ഭക്ഷണം കഴിക്കാനായി ചോപ്സ്റ്റിക് മീനിനടുത്തേക്ക് എത്തിയതും വായ തുറന്ന മീൻ ചോപ്സ്റ്റിക്‌സ് കടിച്ചെടുക്കുകയാണ് ഉണ്ടായത്.
ജപ്പാനിലെ ഒരു ഹോട്ടലിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ തകാഹിരോ എന്നയാള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വീഡിയോയിലെ കാഴ്ച കണ്ടവർ വീണ്ടും വീണ്ടും കണ്ട് ദൃശ്യങ്ങൾ ഉറപ്പ് വരുത്തി. അതേസമയം, ജപ്പാനില്‍ എവിടെയാണ് ഇത്തരത്തിലൊരു ഭക്ഷണം വിളമ്പിയതെന്നോ, ഏത് റസ്‌റ്റോറന്‍റിലാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സൂഷി പോലുള്ള ജാപ്പനീസ് വിഭവങ്ങളിൽ പാകം ചെയ്യാത്ത പച്ച മീന്‍ ഉപയോഗിക്കുന്നത് പതിവാണ്. അത്തരത്തിൽ പാകം ചെയ്യാത്ത മീൻ വിളമ്പുന്ന നിരവധി വിഭവങ്ങളുണ്ടെങ്കിലും കഴിക്കുന്ന മീൻ ജീവനോടെ പ്ലേറ്റിൽ ഇരിക്കുന്നത് വീഡിയോ കണ്ടവരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക...