29 March, 2022 10:36:26 AM
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായാല്‍ പല വിഗ്രഹങ്ങളും ഉടയും - നടി പാര്‍വതി തിരുവോത്ത്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാര്‍വതി കുറ്റപ്പെടുത്തി. ആഭ്യന്തരപരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു.
സിനിമയിലെ കരുത്തരായ ചിലരാണ് പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാകാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തി നിശബ്ദയാക്കാന്‍ ശ്രമം നടന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി.