24 March, 2022 07:27:53 PM


സി​ൽ​വ​ർ​ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ്: ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ



കോട്ടയം: സി​ൽ​വ​ർ​ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ചെങ്ങ​ന്നൂർ മു​ള​ക്കു​ഴ​യി​ലെ അ​ലെ​യ്മെ​ന്‍റി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റ്റം വ​രു​ത്തി​യെ​ന്നും അ​ലെ​യ്മെ​ന്‍റ് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഇ​ട​ത്തോ​ട്ട് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഈ ​മാ​റ്റം എ​ന്തി​നാ​ണെ​ന്ന് കെ ​റെ​യി​ൽ വ്യ​ക്ത​മാ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ത​ന്‍റെ ആ​ക്ഷേ​പം ശ​രി​യാ​ണെ​ന്നാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത്. സ​ജി ചെ​റി​യാ​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തോ താ​ത്പ​ര്യ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​തി​ൽ ക​യ​റി​പ്പി​ടി​ച്ച​ത്. ര​ണ്ട് കി​ലോ​മീ​റ്റ​ർ വ്യ​ത്യാ​സം വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. മ​റു​പ​ടി പ​റ​യാ​ൻ മ​ന്ത്രി ബാ​ധ്യ​സ്ഥ​നാ​ണ്. ഇ​തു​പോ​ലെ പ​ല​യി​ട​ത്തും അ​ലെ​യ്മെ​ന്‍റ് മാ​റ്റി​യെ​ന്നാ​ണ് അ​റി​വെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.


മു​ള​ക്കു​ഴ​യി​ലെ അ​ലെ​ൻ​മൈ​ന്‍റി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റ്റം വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​തി​ന് തെ​ളി​വാ​യി പു​തി​യ മാ​പ്പും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ചെ​ങ്ങ​ന്നൂ​രി​ൽ കെ ​റെ​യി​ൽ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​രി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളെ​ മ​ന്ത്രി ത​ള്ളി​ക്ക​ള​ഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K