29 June, 2016 11:43:44 PM
ആശ്വാസ കിരണം പദ്ധതി : സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
തിരുവനന്തപുരം : ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നുളള ധനസഹായം അനുവദിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ആഫീസില്‍ ഉടനടി നല്‍കേണ്ടതാണെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ലും എല്ലാ ശിശുവികസന പദ്ധതി ആഫീസുകളിലും മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ആഫീസുകളിലും ലഭിക്കുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.