29 June, 2016 11:41:35 PM


പത്താമത് കാര്‍ഷിക സെന്‍സസ് ജൂലൈ ഒന്നു മുതല്‍

തിരുവനന്തപുരം: പത്താമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ ബ്ലോക്കുകളില്‍ പെടുന്ന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 20 ശതമാനം വീതം വാര്‍ഡുകളിലാണ് സെന്‍സസ് നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ് നടപ്പാക്കുന്നത്. ജില്ലാതലത്തില്‍ കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പുചുമതല അതതു ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടര്‍ക്കായിരിക്കും. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡു ജോലികള്‍ ചെയ്യും. കാര്‍ഷിക സെന്‍സസിന്റെ വിവരശേഖരണത്തിനായി വരുമ്പോള്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K