29 June, 2016 11:39:43 PM
വി. എച്ച്. എസ്. ഇ : ഒന്നാം വര്‍ഷ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ പൊതു പരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു. www.kerala.results.nic.in -ല്‍ സ്‌കോറുകള്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യ നിര്‍ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷ ജൂലൈ അഞ്ച് വരെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസ്സല്‍ ചെലാന്‍, വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫോറത്തിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് വിദ്യാര്‍ത്ഥി പഠനം നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അപേക്ഷ പരിശോധിച്ച് അപാകതകള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കണം. കൂടാതെ ജൂലൈ 16 നുള്ളില്‍ വിദ്യാലയത്തില്‍ ലഭിച്ച അപേക്ഷയുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. പുനര്‍മൂല്യ നിര്‍ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപ പ്രകാരവും '0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.