29 June, 2016 11:28:49 PM


ഹയര്‍ സെക്കന്ററി : സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനും അപേക്ഷിക്കാം

തിരുവനന്തപുരം: ഏകജാലകത്തിലൂടെ മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാനുള്ള അവസരം നല്‍കും. മുഖ്യ ഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് മാനേജ്‌മെന്റ്/കമ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ എന്നിവര്‍ക്കും മെരിറ്റ് സീറ്റുകളിലേക്ക് സ്‌കൂള്‍ മാറ്റമോ കോംബിനേഷന്‍ മാറ്റമോ അനുവദിക്കുന്നതല്ല.


ആദ്യഘട്ട സ്‌കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂണ്‍ 30 ഉച്ചക്ക് ഒരു മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ നാലിന് ഉച്ചക്ക് രണ്ടു മണി വരെ സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫോറത്തില്‍ സ്‌കൂള്‍ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അഡ്മിഷന്‍ നേടിയിട്ടുള്ള സ്‌കൂളില്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K