15 March, 2022 10:55:21 AM
തമിഴ്നാട് മുൻ മന്ത്രി വേലു മണിയുടെ വീട്ടിലുൾപ്പെടെ 58 സ്ഥലങ്ങളിൽ റെയ്ഡ്
ചെന്നൈ: എഐഡിഎംകെ നേതാവും മുൻ തമിഴ്നാട് മന്ത്രിയുമായ എസ്.പി വേലു മണിയുടെ വീട്ടിൽ ഉൾപെടെ 58 സ്ഥലങ്ങളിൽ റെയ്ഡ്. തമിഴ്നാട് വിജിലൻസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനം ഉണ്ടോ എന്ന് കണ്ടെത്താണ് റെയ്ഡ്.