02 March, 2022 09:52:21 PM
യുക്രൈനില്‍ രണ്ടാമത്തെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു; മരണം പക്ഷാഘാതത്തെ തുടര്‍ന്നെന്ന്
കീവ്: യുക്രൈനില്‍ രണ്ടാമത്തെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിനിറ്റ്സിയ നാഷനല്‍ പൈറോഗോവ് മെമോറിയല്‍ മെഡികല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ്. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപോര്‍ട്ട്. വിദ്യാര്‍ഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് വിനിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.