01 March, 2022 02:24:40 AM
യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി യുക്രെയ്ൻ
കീവ്: റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി യുക്രെയ്ൻ. തങ്ങളുടെ രാജ്യം ഇയു അംഗത്വം അർഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. യുക്രെയ്ന് ഇപ്പോഴുള്ള ഭീഷണികളെ നേരിടാൻ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നു ഇയു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പോർവിമാനങ്ങളും ആയുധങ്ങളും യുക്രെയ്ന് നൽകുമെന്നാണ് ഇയു അറിയിച്ചിരിക്കുന്നത്.