21 February, 2022 09:56:51 AM


ലൈംഗികബന്ധത്തിലേർപ്പെടാൻ മകന്‍റെ സഹപാഠികളെ നിർബന്ധിച്ച യുവതിക്കെതിരെ കേസ്



ടെന്നസി: മകന്റെ സഹപാഠികളായ ആൺകുട്ടികളെ തന്നോടൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മകന്റെ സഹപാഠികളായ ഒമ്പത് ആൺകുട്ടികളെയാണ് സോഷ്യൽ മീഡിയയിലൂടെ 38കാരി
ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതെന്നാണ് പരാതി.

ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് വിധേയരാക്കാൻ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ കൂടുതൽ പേരെ ചൂഷണം ചെയ്‌തിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായിഅധി കൃതർ പറഞ്ഞു.

2020 മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും ഈ കാലയളവിൽ ഇരകളായ രണ്ട് വിദ്യാർത്ഥികൾ മുതിർന്നവരായി മാറിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. സ്കൂളിലെ ക്ലബുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇവർ, ഇതുവഴിയാണ് ചൂഷണം നടത്തിയിരുന്നത്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും യുവതിയെ വിലക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K