13 February, 2022 09:50:40 PM
എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎൻഎൽ) സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവയും പിരിച്ചുവിട്ടു. ഞായറാഴ്ച ഓണ്‍ലൈനായി ചേർന്ന ദേശീയ നിര്‍വഹക സമിതി യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വവിതരണവും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ താൽക്കാലിക കമ്മിറ്റിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലാണ് കമ്മറ്റി ചെയർമാൻ.