07 February, 2022 08:23:32 PM


വാവാ സുരേഷിന്‍റെ 'പോസ്റ്റ്മോര്‍ട്ടം' റിപ്പോര്‍‌ട്ട് ചെയ്ത് 24 ചാനല്‍; പിന്നാലെ തിരുത്തി



കോട്ടയം: മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട വാവാ സുരേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചെയ്ത് 24 ചാനല്‍. രാവിലെ പതിനൊന്ന് മണിക്ക് ശേഷം ഡിസ്ചാര്‍ജ് ആയി ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വന്ന വാവ സുരേഷിന്‍റെ ദൃശ്യങ്ങള്‍ സഹിതമുള്ള തത്സമയസംപ്രേക്ഷണത്തിനിടെയാണ് 
റിപ്പോര്‍ട്ടര്‍ക്ക് പിഴവ് സംഭവിച്ചത്. 

സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത വരികള്‍ ഇങ്ങനെ.  "ഇന്ന് അല്‍പനിമിഷങ്ങള്‍ക്ക് മുമ്പാണ് വാവാ സുരേഷിന്‍റെ 'പോസ്റ്റ്മോര്‍ട്ടം' നടപടികള്‍ ഒക്കെതന്നെ പൂര്‍ത്തിയായി അദ്ദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവാനായി പുറത്തേക്കിറങ്ങുന്നത്." പിന്നാലെ ന്യൂസ് സെന്‍ററില്‍ നിന്നും ഇങ്ങനെ തിരുത്തും വന്നു. "സംസാരിച്ചപ്പോള്‍ ചെറിയൊരു മിസ്റ്റേക്ക് വന്നിട്ടുണ്ട്. ഡിസ്ചാര്‍ജ് നടപടികള്‍ പൂര്‍ത്തിയായിട്ടാണ് വാവ സുരേഷിനെ പുറത്തേക്കു കൊണ്ടുവരുന്നത്..." 
വാര്‍ത്തയുടെ തെറ്റ് സംഭവിച്ച ഭാഗം ഉടന്‍തന്നെ സമൂഹമാധ്യമങ്ങളില്‍ എത്തുകയും വൈറല്‍ ആകുകയും ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K