06 February, 2022 12:51:39 PM


ക​ടം​വാ​ങ്ങി​യ​വ​രോ​ട് ക​ള്ളം പ​റ​യ​ണം; ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്



കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രെ ദി​ലീ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്. ബാ​ച​ന്ദ്ര​കു​മാ​ർ ദി​ലീ​പി​ന് അ​യ​ച്ചെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. പ​ണം ക​ടം​വാ​ങ്ങി​യ​വ​രോ​ട് ദി​ലീ​പ് സം​സാ​രി​ക്ക​ണ​മെ​ന്നാ​ണ് ഓ​ഡീ​യോ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

18 ല​ക്ഷ​ത്തോ​ളം രൂ​പ ര​ണ്ട് പേ​രു​ടെ പ​ക്ക​ൽ​നി​ന്നും ക​ടം​വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്നെ​ന്നും ഓ​ഡീ​യോ​യി​ൽ പ​റ​യു​ന്നു. ക​ടം ന​ൽ​കി​യ ആ​ളു​ക​ളോ​ട് വീ​ഡി​യോ കോ​ളി​ൽ ദി​ലീ​പ് സം​സാ​രി​ക്ക​ണ​മെ​ന്നും സി​നി​മ നാ​ലു​മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ക​ള്ളം പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. 2021 ഏ​പ്രി​ലി​ൽ ത​നി​ക്ക് ബാ​ല​ച​ന്ദ്ര​കു​മാ​ർ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​മാ​ണി​തെ​ന്ന് ദി​ലീ​പ് കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K