04 February, 2022 11:40:27 AM
മരണത്തിന്റെ പത്തിയൊടിച്ച് വാവാ; സുരേഷിനെ വാർഡിലേക്ക് മാറ്റാൻ തീരുമാനം
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിനെ വാർഡിലേക്ക് മാറ്റും. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് സുരേഷിനെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സുരേഷ് ഓർമശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തിട്ടുണ്ട്.
ആരോഗ്യനിലയിൽ മികച്ച പുരോഗതികൈവരിച്ച സുരേഷം കിടക്കയിൽ എഴുന്നേറ്റിരുന്നു. സാധാരണഗതിയിൽ ശ്വാസം എടുക്കാൻ ആരംഭിച്ചിരുന്നു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായി. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാമ്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാമ്പ് കടിയേറ്റത്.