03 February, 2022 04:17:24 PM
ഗര്‍ഭിണിയാകാതിരിക്കാന്‍ എരിവുള്ള സോസ് കോണ്ടത്തിൽ ഒഴിച്ചു; ഗായകനെതിരെ യുവതി
ഒട്ടാവ: കനേഡിയൻ റാപ്പറും ഗായകനും ഗാനരചയിതാവുമായ റാപ്പർ ഡ്രേക്കിനെതിരെ കടുത്ത ലൈംഗിക ആരോപണവുമായി ഒരു ഇൻസ്റ്റാഗ്രാം മോഡൽ രംഗത്ത്. താനുമായി ബന്ധപ്പെട്ടപ്പോള്‍ ഉപയോഗിച്ച കോണ്ടത്തിനുള്ളില്‍ ചൂടും എരിവുമുള്ള സോസ് ഒഴിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. കഴിഞ്ഞ മാസം പകുതി മുതൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഡ്രേക്കിനൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെട്ട താന്‍ ഗർഭിണിയാകുന്നത് തടയാന്‍ അയാള്‍ കടുത്ത പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് താരത്തിന്‍റെ ആരോപണം. പൂർണമായ പേര് വെളിപ്പെടുത്താത്ത ഇന്‍റർനെറ്റ് താരം അവകാശപ്പെടുന്നത് അവർ കുറച്ച് നാൾ മുമ്പ് റാപ്പറുടെ ഹോട്ടലിൽ താമസിച്ചിരുന്നു എന്നാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം തന്‍റെ ബീജത്തെ നശിപ്പിക്കാൻ ഉപയോഗിച്ച ഗർഭനിരോധന ഉറയിലേക്ക് ചൂടുള്ള സോസ് ഒഴിച്ചുവെന്നും അവർ പറയുന്നു.
റാപ്പർ കോണ്ടം വലിച്ചെറിഞ്ഞതിന് ശേഷം അതെടുത്ത് സ്വയം ഗർഭം ധരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം മണത്തത്.
പാഴ്‌വസ്തുക്കൾ ഉപേക്ഷിക്കുന്ന ബിന്നിൽ നിന്ന് കോണ്ടം പുറത്തെടുത്ത് ബാത്ത്റൂമിനുള്ളിൽ വച്ച് സ്വയം ഗർഭം ധരിക്കാൻ ശ്രമിച്ചു. പക്ഷെ കത്തുന്ന രീതിയിൽ അനുഭവമുണ്ടാവുകയും നിലവിളിക്കുകയും ചെയ്തുവത്രേ. 'ടൂ മച്ച് ഹോട്ട് ടീ' ബ്ലോഗിലൂടെയാണ് യുവതി ആരോപണങ്ങൾ വെളിപ്പെടുത്തിയത്.
തന്‍റെ നിലവിളി കേട്ട് ബാത്ത്റൂമിലേക്ക് ഓടിക്കയറിയ ഡ്രേക്ക് കോണ്ടം ഉപയോഗിച്ച ശേഷം എരിവുള്ള സോസ് ഒഴിച്ചതായി സമ്മതിച്ചു. യുവതി ഇപ്പോൾ ഇദ്ദേഹത്തിനെതിരെ കേസെടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, സ്ത്രീകൾ തന്‍റെ ബീജം ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താൻ തന്‍റെ വഴിക്ക് ശ്രമം നടത്തുമെന്ന് ഡ്രേക്ക് സൂചിപ്പിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.