02 February, 2022 04:13:13 PM


മുഖ്യമന്ത്രി 'പാന്‍റിട്ട' വീഡിയോ ഷെയർ‌ ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ വീഡിയോ ഷെയർ ചെയ്തതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്‍റ് എ മണിക്കുട്ടന്‍ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം.

മുഖ്യമന്ത്രി പാന്‍റിട്ട് ദുബായിലെത്തിയ വീഡിയോ സഹിതമുള്ള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K