30 January, 2022 09:05:12 PM


അകലകുന്നത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി



കോട്ടയം: അകലകുന്നത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദീകരണം. ഭർത്താവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K