23 January, 2022 03:10:03 PM


മരണവിവരം അറിയിച്ചത് ഒരു മാസം വൈകി; മെഡിക്കല്‍ കോളജിനെതിരെ ആരോപണം



തൃശ്ശൂര്‍: അട്ടപ്പാടി സ്വദേശിയായ മധ്യവയസ്‌കന്‍റെ മരണവിവരം ഒരു മാസം വൈകിയാണ് തങ്ങളെ അറിയിച്ചതെന്ന് ആരോപിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ ബന്ധുക്കള്‍ രംഗത്ത്. അട്ടപ്പാടി സ്വദേശിയായ രത്‌നം മരിച്ചത് ഡിസംബര്‍ 25 നാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ അത് ബന്ധുക്കളെ അറിയിച്ചത് ഇന്നലെയും. 

കയ്യില്‍ പണമില്ലാത്തതിനാല്‍ രത്‌നത്തിന്‍റെ കൂട്ടിരിപ്പുകാരനായ ബന്ധു മടങ്ങി പോയിരുന്നു. കോട്ടത്തറ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവരെ സമീപിച്ചപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എന്ന വിവരമാണ് ലഭിച്ചത്. തിരികെ വന്നപ്പോള്‍ അങ്ങനെ ഒരാളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K