22 January, 2022 05:01:41 PM
എൻട്രൻസ് പരിശീലനം: പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വിദ്യാർഥികൾക്ക് 2023 ലെ മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡുകൾ കരസ്ഥമാക്കി സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം നാലരലക്ഷം രൂപയിൽ താഴെയായിരിക്കണം.
കോട്ടയം ജില്ലയിൽ പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലാണ് പരിശീലനം നൽകുക. താത്പര്യമുളളവർ എസ്.എസ്.എൽ.സി., ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുമുളള സാക്ഷ്യപത്രങ്ങൾ സഹിതം നിശ്ചിത അപേക്ഷാഫോമിൽ ജനുവരി 31നകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. വിശദവിവരം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2562503.