18 January, 2022 04:27:36 PM
നുവാൽസിൽ ഇൻറ്റഗ്രേറ്റഡ് എൽ എൽ എം പിഎച്ച്ഡി: പ്രവേശനം 5 പേർക്ക്

കൊച്ചി : ദേശീയ നിയമസർവ്വകലാശാലയായ നുവാൽസിൽ 5 വർഷ കാലാവധിയുള്ള ഇൻറ്റഗ്രേറ്റഡ് എൽഎൽ. എം. പിഎച്ച്ഡി. പ്രോഗ്രാം ആരംഭിക്കുവാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. നിയമബിരുദധാരികൾക്കാണ് പ്രവേശനം. ആദ്യത്തെ 2 വർഷം പുതിയ യുജിസി മാർഗനിർദേശം അനുസരിച്ചുള്ള ഗവേഷണാധിഷ്ഠിത എൽഎൽ.എം. ബിരുദത്തിനാണ് ചിലവഴിക്കുന്നത്. അതിനു ശേഷമുള്ള 3 വർഷം പിഎച്ച്ഡി. ബിരുദത്തിനായി ചെലവഴിക്കണം. എൽഎൽ.എം കാലയളവ് മുതൽ തന്നെ ഫെലോഷിപ്പിന്റെ രൂപത്തിലുള്ള സാമ്പത്തിക സഹായം ഉണ്ടായിരിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തുടക്കത്തിൽ 5 വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം.
വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുജറാത്ത് ദേശീയ നിയമസർവ്വകലാശാല ഡയറക്ടർ ഡോ. എസ്. ശാന്തകുമാർ, കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, നിയമ സെക്രട്ടറി ഹരി നായർ, സ്റ്റേറ്റ് അറ്റോർണി മനോജ് കുമാർ, ഡോ. ജി. സി. ഗോപാലപിള്ള, അഡ്വ. നാഗരാജ് നാരായണൻ, അഡ്വ. കെ. ബി. സോണി, അഡ്വ. അജിത് ടി. എസ്., അഡ്വ എൻ ശാന്ത , ധനകാര്യവകുപ്പ് അഡിഷണൽ സെക്രെട്ടറി എസ്. അനൂപ്, നുവാൽസ് അസിസ്റ്റന്റ് പ്രൊഫ. ഡോ. ഷീബ എസ്. ധർ, വിദ്യാർത്ഥി പ്രതിനിധി അഷ്‌ന ഡി. എന്നിവർ പങ്കെടുത്തു.