05 January, 2022 02:45:56 PM
ബ്യൂട്ടീഷ്യൻ മേഖലയിൽ ഭാവി സുരക്ഷിതമാക്കാനവസരം; സൗജന്യ കോഴ്സിലേക്ക് അപേക്ഷ ഇപ്പോൾ

ഏറ്റുമാനൂർ: എസ് എസ് എൽ സി പാസായ വനിതകൾക്ക് ബ്യൂട്ടി ആൻഡ് വെൽനെസ്സ് സൗജന്യ ഗവണ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്നതോ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചിട്ടും സർട്ടിഫിക്കറ്റ് ഇല്ലാത്തതോ ആയ വനിതകൾക്ക് സർക്കാർ സർട്ടിഫിക്കറ്റ് നേടാനുള്ള സുവർണാവസരമാണിത്.
കൂടാതെ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ താത്പര്യമുള്ള എസ് സി / എസ് ടി / ബി പി എൽ, ട്രാൻസ്ജൻഡർ, ജനറൽ വിഭാഗക്കാർക്കും അപേക്ഷിക്കാം.
മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റിലേക്കാണ് പ്രവേശനം. കോഴ്സ് ഫീസ് സൗജന്യം. പ്രവേശനം വനിതകൾക്ക് മാത്രം.
താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, പേരൂർ റോഡ്, ഏറ്റുമാനൂർ ഫോൺ : 0481 2536699, 9447794645, 9778025683, 9400409699