01 January, 2022 01:35:47 PM
ഒമിക്രോണിനിടെ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണ: രോഗബാധ 30 കാരിയായ ഗര്‍ഭിണിക്ക്
ജറുസലേം: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ.
30 വയസുള്ള ഗര്‍ഭിണിക്കാണ് ഇസ്രയേലില്‍ രോഗം സ്ഥിരീകരിച്ചത്.
പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ രോഗം മാറി ആശുപത്രി വിട്ടെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ഇസ്രയേലില്‍ കോവിഡിനെതിരെ നാലാമത്തെ ഡോസ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.