21 December, 2021 10:39:16 AM
'6 മാസം പ്രായമുള്ള ചെറിയ കുട്ടിയുണ്ട്... ശല്യപ്പെടുത്തരുത്...': കരോൾ പാർട്ടികൾക്ക് മുന്നറിയിപ്പ്
കൊച്ചി : '6 മാസം പ്രായമുള്ള ചെറിയ കുട്ടിയുണ്ട്... ശല്യപ്പെടുത്തരുത്...' സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിലെ വാക്കുകളാണിത്. ഇത് മറ്റാരെയും ഉദ്ദേശിച്ചല്ല. കരോൾ സംഘങ്ങൾക്കുള്ള മുന്നറിയിപ്പായാണ് ഈ ചിത്രം പ്രത്യക്ഷപെട്ടത്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിസ്തുമസ് അടുക്കുമ്പോഴേക്കും സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശമാണിതെന്നാണ് ഏറെ രസം.