13 December, 2021 05:01:53 AM
നെതന്യാഹുവിന്റെ കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കാനൊരുങ്ങി ഇസ്രായേൽ
ജറൂസലേം: മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ പിൻവലിക്കുന്നു. പാർലമെന്ററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണ് തീരുമാനം. നെതന്യാഹു അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് നടപടി.
തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാൽ സുരക്ഷ തുടരണമെന്ന നെ തന്യാഹുവിന്റെ അപേക്ഷ തള്ളി. തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നെതന്യാഹുവിനോ ഭാര്യ സാറയ്ക്കോ രണ്ട് മക്കൾക്കോ സുരക്ഷ ഭീഷണിയില്ലെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.