09 December, 2021 12:48:46 PM


'എനിക്ക് മണ്ഡപത്തിലേക്ക് ഇങ്ങനെ പോയാല്‍ മതി'; റിപ്പ്ഡ് ജീന്‍സ് ധരിച്ച് വധു



ജയ്‌പൂർ: വിവാഹം എത്തരത്തില്‍ വ്യത്യസ്തവും വേറിട്ടതുമാക്കാം എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. പ്രത്യേകിച്ച് പുതുതലമുറ. വിവാഹ വസ്ത്രങ്ങളിലും കൃത്യമായ കാഴ്ചപ്പാടുകളും ധാരണയും വധൂവരന്‍മാര്‍ക്കുണ്ട്. വധുവിനെ കുറിച്ച് നാം സങ്കല്‍പ്പിക്കുന്നതും അത്തരത്തില്‍ തന്നെയാവും. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധു എന്ന സങ്കല്‍പ്പം ന്യൂ ജന്‍ വിവാഹങ്ങള്‍ക്ക് വഴിമാറി.

ഇത്തരത്തിലൊരു ന്യൂ ജന്‍ വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലെഹങ്ക സ്‌കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണിത്. രാജസ്ഥാനില്‍ നടന്ന വിവാഹത്തിലെ വധുവായ മുദ്ര ഭഗത് ആണ് വൈറല്‍ വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര ലെഹങ്കയ്ക്ക് പകരം ഇരുകാല്‍മുട്ടുകളും പുറത്തും കാണുംവിധമുള്ള റിപ്പ്ഡ് ജീന്‍സ്  ആണ് ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. 

വിറ്റി വെഡ്ഡിങ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. രസകരമായ കമന്‍റുകളോടൊപ്പം വിമര്‍ശനങ്ങളും വീഡിയോയില്‍ കാണാം. ഇതു പോലെ തന്നെ അടുത്തിടെ ക്രോപ് ടോപ്പും ട്രാക്ക് പാന്‍റ്സും വെള്ള മൂടുപടവുമാണ് ധരിച്ചെത്തിയ വധുവിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K