06 December, 2021 06:00:45 PM


സർക്കുലർ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായി മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പല ജില്ലകളില്‍ പല രീതിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സര്‍ക്കുലര്‍.

മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആര്‍ക്കും വിലക്കില്ല. എന്നാല്‍ വകുപ്പുമായി ആശയവിനിമയം നടത്തി നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം - ആരോഗ്യമന്ത്രി വിശദീകരിച്ചു. വിവാദ സര്‍ക്കുലറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K