04 December, 2021 05:53:08 PM
സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അഞ്ചുപേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ അഞ്ചുപേർ മരിച്ചു. സൗദിയിലെ ദമ്മാമിനടുത്തുണ്ടായ കാറപകടത്തിലാണ് അഞ്ച് മലയാളികൾ മരിച്ചത്. ബേപ്പൂർ പാണ്ടികശാലകണ്ടിയിൽ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്നയും(36) മൂന്ന് മക്കളുമാണ് മരിച്ചത്. മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്) എന്നിവരും അപകടത്തിൽ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബിഷയിൽ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് ജാബിറും കുടുംബവും ജിസാനിൽ എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. അഞ്ചു പേരുടെയും മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.