30 November, 2021 11:34:33 AM


ഭർത്താവിന്‍റെ പുനർജ്ജന്മം; പശുക്കുട്ടിയെ വിവാഹം ചെയ്ത് വയോധിക



നോം പെൻ: ഭർത്താവിന്‍റെ പുനർജ്ജന്മം എന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയിൽ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാൽ അവർ പശുവിനെ വിവാഹം ചെയ്യുകയായിരുന്നു. കംബോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. 


പശുവിനെ ശരിയായ രീതിയിൽ കുളിപ്പിക്കുകയും തലയിണകൾ കൊണ്ട് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മരിച്ച പരേതനായ ഭർത്താവ് ടോൾ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നൽകിയത്. വിവാഹ ചടങ്ങ് വീഡിയോയിൽ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികൾ അവകാശപ്പെട്ടു. "പശുക്കുട്ടി എന്‍റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അവൻ എന്ത് ചെയ്താലും ... എന്‍റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ചെയ്ത അതേ രീതിയിലാണ്" എന്ന് സ്ത്രീ പറയുന്നു. ഭർത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവർ പശുവിന് നൽകുകയും ചെയ്‌തു.

തന്റെ അമ്മയുടെ അവകാശവാദം താൻ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടിൽ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിന്‍റെ മകൻ പറഞ്ഞു. പശുവിനെ വിൽക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിൽ നിന്നും സ്ത്രീ തന്‍റെ മക്കളെ വിലക്കുകയും പകരം അവരുടെ 'പിതാവിനെ പരിപാലിക്കുകയും' വേണം എന്ന് ചട്ടം കെട്ടിയിട്ടുമുണ്ട്. പശു മരിക്കുന്നതുവരെ അവരുടെ "അച്ഛനെ" പരിപാലിക്കാൻ ഹാംഗ് തന്‍റെ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മരിക്കുമ്പോൾ ഒരു മനുഷ്യന്‍റെ അതേ ശവസംസ്കാരം നടത്തണം എന്നും നിഷ്ക്കർഷിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K