29 November, 2021 05:37:45 PM
കോട്ടയം സർക്കാർ എൻജിനീയറിംഗ് കോളജിൽ എം.ടെക് സ്പോട്ട് അഡ്മിഷൻ നാളെ

കോട്ടയം: കോട്ടയം സർക്കാർ എൻജിനീയറിംഗ് കോളജിൽ എം.ടെക് ഒന്നാം വർഷ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് നാളെ (നവംബർ 30) സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിറ്റുകളും ഫീസും സഹിതം ഉച്ചയ്ക്ക് 12 നകം നേരിട്ട് എത്തണം. ഡി.റ്റി.ഇ. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഗേറ്റ് സ്‌കോർ ഇല്ലാത്തവർക്കും പങ്കെടുക്കാം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.