27 November, 2021 07:11:40 PM
തവനൂര്‍ കേളപ്പജി അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ 30 ന്

മലപ്പുറം: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുമാണ് അഡ്മിഷന്‍ നടത്തുക. താത്പര്യമുള്ളവര്‍ എല്ലാ രേഖകളുമായി നവംബര്‍ 30 ന് രാവിലെ 11 നകം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in സന്ദര്‍ശിക്കുക. ഫോണ്‍: 0494 - 2686214