13 November, 2021 05:01:45 PM
വിദേശജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിറുത്തി വെച്ചു
കോട്ടയം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും, ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും നല്‍കിവന്നിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ഇനി മുതല്‍ ലഭ്യമാകില്ല. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കേരള ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. വിദേശ രാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് ഓഫീസ് വഴി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.