07 November, 2021 12:55:30 PM


ആശുപത്രി ജീ​വ​ന​ക്കാ​ർ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ പോ​യി; യു​വ​തി ചികിത്സ കിട്ടാതെ മ​രി​ച്ചു‌‌



ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മൂ​ലം 26കാ​രി മ​രി​ച്ചു. സാ​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​സ​വ​വാ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ർ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ പോ​യ​സ​മ​യ​മാ​ണ് യു​വ​തി മ​രി​ച്ച​ത്. ബു​ന്ദേ​ൽ​ഖ​ണ്ഡ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് യു​വ​തി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രു ന​ഴ്സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.

ജീ​വ​ന​ക്കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ചി​ല കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​രാ​തി ന​ൽ​കി​യ​താ​യി സി​റ്റി പോ​ലീ​സ് സൂ​പ്ര​ണ്ട് (സി​എ​സ്പി) ര​വീ​ന്ദ്ര മി​ശ്ര പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K