03 November, 2021 11:07:05 AM
ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു; ഗര്‍ഭസ്ഥ ശിശു മരിച്ചു
താനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയെ തീകൊളുത്തി കൊന്നു. ആറു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കല്‍വയിലെ മഫ്തലാല് കോളനിയില്‍ താമസിക്കുന്ന അനില്‍ ബഹാദൂര്‍ ചൗരസ്യയാണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചു. പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ യുവതിയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലെ പ്രതി യുവതിയെ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.