29 October, 2021 09:50:29 AM
മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ മർദിച്ചു കൊന്നു
ജംഷഡ്പുർ: ജാര്‍ഖണ്ഡില്‍ മന്ത്രവാദിനിയെന്ന് മുദ്രകുത്തി വീട്ടമ്മയെ അയല്‍വാസികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ജംഷഡ്പുരിലെ മാങ്ങാഡ് ഗ്രാമത്തിലാണ് സംഭവം. 55കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ അയല്‍വാസിയുടെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെ ഇയാളുടെ ഭാര്യക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ മന്ത്രവാദിനിയാണെന്ന് ഇവർ ആരോപിച്ചത്.
യുവതിയുടെ ഭര്‍ത്താവും മറ്റൊരു അയല്‍വാസിയും ചേര്‍ന്നാണ് വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഇവര്‍ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. പിന്നീട് ഗ്രാമത്തില്‍ നിന്നും കുറച്ചു മാറി വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.