13 October, 2021 11:34:09 PM
സരിതയിൽ നിന്നും കൈക്കൂലി: ആര്യാടന് മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വലിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഉതകുന്ന തരത്തിൽ സൗരോർജ നയം രൂപീകരിക്കാൻ ആവശ്യപ്പെട്ട് സരിത എസ്. നായരിൽ നിന്നു ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. മുൻമന്ത്രിയെന്ന നിലയിൽ അന്വേഷണത്തിന് ഗവർണറുടെ അനുമതിയും തേടി. മറുപടി ലഭിക്കുന്ന മുറയ്ക്കു വിജിലൻസ് അന്വേഷണ സംഘത്തെ നിശ്ചയിക്കും.