07 October, 2021 06:21:13 PM
എം.ജി. സ്പെഷൽ അലോട്ട്മെന്‍റ്: പ്രവേശന നടപടികൾ ഒക്ടോബര്‍ 11നകം പൂർത്തിയാക്കണം

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചപട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം സ്പെഷൽ അലോട്ട്മെന്‍റ് ലിസ്റ്റിൽ പ്രവേശനം ലഭിച്ചവർ ഒക്ടോബർ 11 ന് വൈകിട്ട് 4 നകം ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിനകം ഫീസടക്കാത്തവരുടെയും ഫീസടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെൻറ് റദ്ദാകും.
മുൻ അലോട്ട്മെൻ്റുകളിൽ താത്ക്കാലിക / സ്ഥിര പ്രവേശനം എടുത്ത ശേഷം പട്ടിക വിഭാഗക്കാർക്കുള്ള രണ്ടാം അലോട്ട്മെൻ്റിൽ പങ്കെടുക്കുകയും അവർക്ക് അലോട്ട്മെൻ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ സ്പെഷൽ അലോട്ട്മെൻ്റിൽ പുതുതായി പ്രവേശനം നേടേണ്ടതാണ്. സ്പെഷൽ അലോട്ട്മെൻ്റ് ലഭിച്ചവരുടെ മുൻ അലോട്ട്മെൻ്റ് റദ്ദായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.