02 October, 2021 07:19:01 PM
നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനം: ആർക്കൊക്കെ അപേക്ഷിക്കാം

തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയായിരിക്കും അധ്യയനം നടക്കുക.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ താമസിച്ചായിരിക്കും പഠനം നടത്തുക. പഠനം,താമസം, യൂണിഫോം, ഭക്ഷണം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. ഓണ്‍ലൈനായി നവംബര്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥിള്‍ക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തില്‍ മാത്രമാണ് പ്രവേശനം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക