19 September, 2021 03:26:46 PM
ബിജെപി അധ്യക്ഷനാകാനില്ല: ജനങ്ങളോടൊപ്പം ഓടാനാണ് താല്പര്യം - സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എംപി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രവർത്തകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു തയാറെടുപ്പും താന്‍ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരുടെ ഒപ്പം മുന്നില്‍ ഓടാന്‍ തയാറായി നില്‍ക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.