17 September, 2021 06:14:13 PM
മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. മൂന്നു മാസത്തേക്കുള്ള കരാർ നിയമനമാണ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04812563726.