15 September, 2021 07:29:46 PM


റോസ് ഹൗസിലെ ദൃശ്യങ്ങളിൽ വേണുഗോപാലിന് കുരുക്ക്; ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി




തിരുവനന്തപുരം : സോളാര്‍ കേസിലെ ലൈംഗിക പീഡനപരാതിയില്‍ മുന്‍മന്ത്രി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സിബിഐക്ക് കൈമാറി. ദൃശ്യങ്ങളാണ് കൈമാറിയത്. 2012 മെയ് മാസം മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് ഇതെന്നാണ് പരാതിക്കാരി സിബിഐയെ അറിയിച്ചത്. കേസില്‍ കെസി വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മൊഴിയെടുക്കല്‍ മൂന്നു ദിവസം നീണ്ടിരുന്നു.

മൊഴി നല്‍കിക്കഴിഞ്ഞശേഷം പരാതിക്കാരി, മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്‍റെ രേഖകളും പരാതിക്കാരി സിബിഐക്ക് കൈമാറിയിട്ടുണ്ട്. വേണുഗോപാലിനെതിരായ പരാതിയില്‍ തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കാന്‍ പരാതിക്കാരി തയ്യാറായിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K