15 September, 2021 05:36:41 PM
ഏറ്റുമാനൂർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: ഏറ്റുമാനൂർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം റഗുലർ പഠനം, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷകർ സെപ്റ്റംബർ 27ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.