09 September, 2021 08:06:09 PM
അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് & സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റിസ് നിയമനം
പാലക്കാട് :അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രെന്റിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 നകം അസ്സല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത കോപ്പി പി.ഡി.എഫായി gcattappadi@gmail.com ല്‍ അയക്കണം. അഭിമുഖം സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:- 9846555427, 628229896