09 September, 2021 08:00:46 PM
പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ സൈക്കോളജി അപ്രന്റീസ് ഒഴിവ്
പാലക്കാട് : കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവ.വിക്ടോറിയ കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും (മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം victoriapkd@gmail.com ല്‍ അയക്കണം. അഭിമുഖ തീയതി ഇ-മെയില്‍ മുഖേന പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773.